Tuesday, January 28, 2020

Favorite Books- പ്രിയപ്പെട്ട പുസ്തകങ്ങൾ


ഞാൻ  പലപ്പോഴും ആലോചിക്കാറുളള കാര്യമാണ്, മിക്കാവാറും  ടോപ്പിക്കിന് അനുസരിച്ചല്ലാ എൻ്റെ എഴുത്തുകൾ. ഇവിടെയും  അങ്ങനെ തന്നെ. വർഷങ്ങൾക്ക്  മുന്നേ എഴുതിയിരുന്ന  എൻ്റെ ബ്ലോഗ് പേജ്  തപ്പി ഇറങ്ങിയതാണ് ഇന്ന്  ഞാൻ. പത്ത്  പതിനഞ്ച്  വർഷങ്ങളുടെ പഴക്കമുണ്ട് . കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ  പിന്നെയും പാലക്കാട്ടുകാരനായി അവതരിച്ചതാണ്. അപ്പോഴാണ് ബേസിക് ചോദ്യത്തിൽ പ്രിയപ്പെട്ട പുസ്തകങ്ങൾ എന്ന ചോദ്യം കാണുന്നത്. എൻ്റെ  പുസ്തക  ശേഖരത്തിലെ ചില ബുക്കുകൾ എഴുതി തുടങ്ങിയപ്പോൾ തന്നെ  ഞാൻ  വിചാരിച്ചു, ആരെങ്കിലും  ഇത്  കണ്ടാൽ എന്നാണ് വിചാരിക്കുക. ജോസഫ് അന്നംക്കുട്ടിയെപ്പോലെ മോട്ടിവേറ്റർ ആകാൻ ശ്രമിക്കുന്ന ഒരുത്തൻ എന്ന് ചിലപ്പോൾ ചിന്തിക്കാം. പക്ഷേ  എന്തൊരു  വിരോദാഭാസമാണ്. ഞാൻ ഒരു പരാജിതനാണ്. ഇപ്പോൾ ഇത് എഴുതുമ്പോൾ  തന്നെ  ഞാൻ എൻ്റെ പ്രിയപ്പെട്ടവരോട് ഒരു  മണിക്കൂറോളം വഴക്ക്  കൂട്ടിയതിന് ശേഷമാണ് ഇരിക്കുന്നത്. എൻ്റെ  പുസ്തക  ശേഖരത്തിൽ കൂടുതലും ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കുന്ന പുസ്തകങ്ങളാണ്. ഒരു പുസ്തക  കടയിൽ ഞാൻ ചെന്നെത്തിപ്പെടുന്ന സ്ഥാനവും അത് തന്നെയായിരിക്കും. എന്നിൽ ഇല്ലാത്തത് ആണ് ഞാൻ കണ്ടത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തോറ്റവനാണ് വിജയത്തിൻ്റെ മാധുര്യം അറിയൂ എന്ന് കരുതുന്നവനാണ് ഞാൻ. ഇരുട്ട് കണ്ടവനേ വെളിച്ചത്തെ അറിയൂ. പ്രിയപ്പെട്ട പുസ്തകങ്ങൾ എന്നും ജീവിതത്തെ മനോഹരമാക്കാൻ കഴിയുന്നതാവണം. അതാണ് ഇന്നും ഞാൻ തേടിക്കൊണ്ടിരിക്കുന്നത്. പുസ്‌തകങ്ങൾ എന്നും ലഹരിയായിരുന്നു.ലഹരി കുറച്ച് കഴിയുമ്പോൾ കെട്ട് വിടുന്നത് പോലെ, മത്ത് വിടുമ്പോൾ അടുത്ത പുസ്തകത്തിൻ്റെ താളുകളിൽ നിന്ന് ലഹരി കണ്ടെത്തി, ഓരോ നിമിഷവും മനോഹരമായി കാണാൻ സഹായിക്കുന്ന വലിയ ഒരു മാധ്യമമാണ്  എനിക്ക് എന്നും എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ.